photo
പൊലീസുകാർക്കുള്ള കൊവിഡ് പ്രതിരോധ ഔഷധ കിറ്റ് എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി. പ്രദീപ് പുത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറുന്നു

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഔഷധ കിറ്റുകൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി. പ്രദീപ്, ശ്രീനാരായണ ഹെൽത്ത് കെയ‌ർ സൊസൈറ്റി മുൻ സെക്രട്ടറി ജെ. ശ്യാം എന്നിവർ ഔഷധ കിറ്റുകൾ സി.ഐ എം. ശൈലേഷ് കുമാറിനും എസ്.ഐ നിസാറുദ്ദീനും കൈമാറി. സ്റ്റേഷൻ റൈറ്റർ അനിൽകുമാർ, എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ശ്രീലത, ഡോ. അനൂപ് രാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.സി. സന്തോഷ് എന്നിവർ പങ്കെടുത്തു.