pho

പുനലൂർ: സപ്ലൈകോയുടെ നേതൃത്വത്തിൽ റേഷൻകടകളിലൂടെ സൗജന്യമായി നൽകുന്ന ഭക്ഷ്യ കിറ്റുകൾ ഇറക്കുന്നതിന് കൂലി ലഭിക്കാത്തതിനാൽ തൊഴിലാളികൾ പിന്മാറി. ഒടുവിൽ നാട്ടുകാർ ചേർന്ന് ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കി. ഇന്നലെ വൈകിട്ട് 5.15 ഓടെ തെന്മല ജംഗ്ഷനിലെ റേഷൻ കടയുടെ മുന്നിലായിരുന്നു സംഭവം. കിറ്റുകൾ കൊണ്ടുവരുന്നത് കണ്ട് ലോഡിറക്കുന്നതിന് തൊഴിലാളികളെത്തി. എന്നാൽ ഇത് സൗജന്യമായി നൽകുന്ന കിറ്റായതിനാൽ കൂലി നൽകാൻ കഴിയില്ലെന്ന് കടയുടമ അറിയിച്ചു. ഇതോടെ തൊഴിലാളികൾ മടങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ സാധനങ്ങളിറക്കി കടയിൽ എത്തിക്കുകയായിരുന്നു.