van

ചവറ: കോയിവിള ഫാർമേഴ്സ് ബാങ്കിന് സമീപം പിക്ക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്കേറ്റു. ചവറ മടപ്പള്ളി പാലമൂട്ടിൽ അബ്ദുൽ റഷീദിനാണ് (53) പരിക്കേറ്റത്. ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പച്ചക്കറി സാധനങ്ങളുമായി വരുകയായിരുന്ന പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന്റെ മുൻ ഭാഗവും മതിലും തകർന്നു.