ചെങ്ങന്നൂർ എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും യു.ജി.സി എമിറിറ്റ്സ് പ്രൊഫസറും ഐ.സി.എസ്.എസ്.ആർ എമിനന്റ് സോഷ്യൽ സയന്റിസ്റ്റുമായ ഡോ. ഡി. ചന്ദ്രബോസ് ഇരവിപുരം വാളത്തുംഗൽ കുട്ടമംഗലം കുടുംബാംഗമാണ്. അനേകം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം ഇരുന്നൂറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇതിൽ ന്യൂഡൽഹിയിലെ പ്രിന്റിസ്സ് ഹാൾ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രിൻസിപ്പൽ ഓഫ് മാനേജ്മെന്റ് ആന്റ് അഡ്മിനിസ്ട്രേഷൻ, ഫണ്ടമെന്റൽസ് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ്, ഇൻവെന്ററി മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് ലാ എന്നീ റഫറൻസ് പുസ്തകങ്ങൾ അന്തർദേശീയ അംഗീകാരം നേടിയിട്ടുള്ളതാണ്.
യു.ജി.സിയുടെ നാല് മേജർ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ ദേശീയ, അന്തർദേശീയ നിലവാരമുള്ള അനേകം ഗവേഷണ പ്രബന്ധങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനം, പഠിപ്പിക്കൽ, ഗവേഷണം, രചന എന്നിവ ഒരേസമയം കൈമുതലാക്കിയിട്ടുള്ള പ്രൊഫസർ ചന്ദ്രബോസ് അദ്ദേഹത്തിന്റെ ശിഷ്യർക്ക് എന്നും അവരുടെ പ്രിയപ്പെട്ട ഡി.സി. ബോസ് സാറാണ്.
കൊല്ലം ശ്രീനാരായണ കോളേജിൽ പഠിച്ച് കോമേഴ്സിലും ഇക്കണോമിക്സിലും കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷം യു.പി.എസ്.സി നടത്തിയ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന്റെ ആദ്യ പ്രിലിമിനറി പരീക്ഷയിൽ കോമേഴ്സ് വിഷയത്തിൽ ഫൈനലലിലേയ്ക്ക് യോഗ്യത നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായിരുന്നു. ഈ അവസരത്തിൽ നാട്ടിക എസ്.എൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ തുടരുന്നതിനിടെ കട്ടപ്പന ഗവ. കോളേജിലേക്ക് പി.എസ്.സി നിയമനം ലഭിച്ചു. എന്നാൽ എസ്.എൻ കോളേജ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്തിയതിനാൽ ഐ.എ.എസ് മോഹവും ഗവ. കോളേജ് അദ്ധ്യാപക മോഹവും ത്യജിക്കുകയായിരുന്നു.
ചാത്തന്നൂർ എസ്.എൻ കോളേജിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. കൊല്ലം ശ്രീനാരായണ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയും ചാവർകോട് കുടുംബാംഗവുമായ ജി.ആർ. അജിതയാണ് ഭാര്യ. വിവാഹത്തിനുശേഷം തിരുവനന്തപുരം ലാ കോളേജിൽ നിയമപഠനത്തിന് ചേർന്ന് നിയമബിരുദം നേടി. തുടർന്ന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണ പഠനത്തിന് പ്രവേശന പരീക്ഷ എഴുതി. അവിടെ പാർട്ട് ടൈം ഗവേഷണ വിദ്യാർത്ഥിയായി പ്രവേശനം നേടി.
ഗവേഷണ ബിരുദം നേടിയ ശേഷം പുസ്തക രചനയ്ക്കും ഗവേഷണത്തിനും കൂടുതൽ സമയം മാറ്റിവച്ചു.ശ്രീനാരായണ പ്രസ്ഥാനമായ ഗുരുദേവ കലാവേദി, റോട്ടറി ഇന്റർനാഷണൽ, കായിക കലാ സാംസ്കാരിക സംഘടനകളിലൂടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിനും സമയം കണ്ടെത്തി.
വിരമിക്കൽ ജീവിതം
എസ്.എൻ കോളേജുകളിലെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം കൊല്ലം കോടതികളിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ടപ്പോഴും പുസ്തക രചന തുടർന്നു. ന്യൂഡൽഹിയിലെ പ്രിന്റീസ് ഹാൽ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ബിസിനസ് ലാ എന്ന നിയമ പുസ്തകം കൊല്ലം ഡിസ്ട്രിക്ട് ജഡ്ജി എസ്.എച്ച്. പഞ്ചാകേശൻ കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ 2019 ഡിസംബറിൽ പ്രകാശനം ചെയ്തു.
വിരമിച്ച ശേഷം അനേകം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഗവേഷണം, പുരസ്കാരം, പ്രഭാഷണം എന്നിവയുമായി ബന്ധപ്പെട്ട് റഷ്യ, ഉസ്ബക്കിസ്ഥാൻ, കസാഖിസ്ഥാൻ, മൗറീഷ്യസ്, ജർമ്മനി, അർജന്റീന, കിർഗിസ്ഥാൻ, നേപ്പാൾ, ദുബായ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, തായ്ലന്റ് തുടങ്ങിയ വിദേശ രാഷ്ട്രങ്ങളും സന്ദർശിച്ചിട്ടുണ്ട്.
ലോക്ക് ഡൗണും കുടുംബവും
ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച നിബന്ധനകൾ അതേപടി പാലിച്ച് വീട്ടിൽ ഭാര്യ അജിത, മൂത്തമകളും എം.ടെക് ബിരുദധാരിയുമായ ദിവ്യ, ഇളയ മകളും ബി.ടെക് പഠനം പൂർത്തീകരിച്ച ദയയോടും ഇരവിപുരത്തെ വസതിയായ 'തൃപ്പാദ"ത്തിൽ കഴിയുകയാണെങ്കിലും പുസ്തക രചനയിലും ഏർപ്പെട്ടിരിക്കുകയാണ്.
ലഭിച്ച പുരസ്കാരങ്ങൾ
ദേശീയ പുരസ്കാരം
1. ഭാരത് ശിക്ഷാരത്തൻ അവാർഡ്- 2011
2. റോട്ടറി ഇന്റർ നാഷണൽ വൊക്കേഷണൽ എക്സലൻസ് അവാർഡ് - 2012-13
3. സർദാർ പട്ടേൽ സത്ഭാവന അവാർഡ് - 2014
4. ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡ് - 2015
5. മദർ തെരേസ സത്ഭാവന അവാർഡ് വിത്ത് ഗോൾഡ് മെഡൽ - 2015
6. ഗ്ലോറി ഓഫ് ഇന്ത്യ അവാർഡ് ഫോർ എഡ്യുക്കേഷൻ എക്സലൻസ് - 2016
7. പത്രാധിപർ കെ. സുകുമാരൻ പുരസ്കാരം - 2016
8. ഭാരത് വിഭൂഷൻ സമാൻ പുരസ്കാർ വിത്ത് ഗോൾഡ് മെഡൽ - 2016
9. ബെസ്റ്റ് പെർഫോർമൻസ് അവാർഡ് ഫോർ റിസർച്ച് - 2016
10. ഇൻഡിവിജ്വൽ അച്ചീവ്മെന്റ് അവാർഡ് ഫോർ എഡ്യുക്കേഷൻ എക്സലൻസ് - 2017
11. ഷൈനിംഗ് സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് ഫോർ എഡ്യുക്കേഷൻ എക്സലൻസ് - 2016
12. ഡോ. എ.പി.ജെ. അബ്ദുൾ കലാം സത്ഭാവന അവാർഡ് വിത്ത് ഗോൾഡ് മെഡൽ - 2017
13. ഡോ. സർവ്വേപള്ളി രാധാകൃഷ്ണൻ സത്ഭാവന അവാർഡ് - 2018
അന്തർദേശീയ പുരസ്കാരം
1. ഗ്ലോബൽ ഇന്ത്യ പെസഫിക്ക് ഗോൾഡ് സ്റ്റാർ അവാർഡ് - 2017
2. ഇന്റർനാഷണൽ സ്റ്റാറ്റസ് അവാർഡ് ഫോർ ഇന്റർനാഷണൽ ഇന്റഗ്രേഷൻ - 2014
3. ഇൻഡോ-ദുബായ് അച്ചീവേഴ്സ് പസഫിക്ക് അവാർഡ് - 2015
4. ഇൻഡോ-ഇന്റർ നാഷണൽ എമർജിംഗ് സ്റ്റാർ അവാർഡ് - 2015
5. ഗ്ലോബൽ അച്ചീവേഴ്സ് പെസഫിക്ക് അവാർഡ് ഫോർ ടാലന്റ് പേഴ്സണാലിറ്റീസ് - 2017
6. ഇന്റർ നാഷണൽ ഐക്കോണിക്ക് അവാർഡ് ഓഫ് ഗോൾഡ് ടവർ ഗ്രൂപ്പ് - 2017
7. പ്രൈഡ് ഓഫ് ഏഷ്യ ഇന്റർനാഷണൽ അവാർഡ് വിത്ത് ഗോൾഡ് മെഡൽ - 2017
8. പ്രൈഡ് ഓഫ് ഏഷ്യ ഇന്റർ നാഷണൽ അവാർഡ് - 2018
9. ഇൻഡോ-നേപ്പാൾ അച്ചീവേഴ്സ് എഡ്യുക്കേഷൻ എക്സലൻസ് അവാർഡ് വിത്ത് ഗോൾഡ് മെഡൽ - 2018
10. ഇൻഡോ-ദുബായ് ഇന്റർ നാഷണൽ അച്ചീവേഴ്സ് എക്സലൻസ് അവാർഡ് - 2019
11. ഇന്റർ നാഷണൽ ഐക്കോണിക്ക് അച്ചീവേഴ്സ് അവാർഡ് ഫോർ എഡ്യുക്കേഷൻ എക്സലൻസ് വിത്ത് ഗോൾഡ് മെഡൽ - 2019
ഓണററി ബിരുദം
1. ഓണററി ഡോക്ടർ ഓഫ് ലിറ്ററേച്ചർ-ഇന്റർ നാഷണൽ പീസ് യൂണിവേഴ്സിറ്റി ജർമ്മനി - 2018
2. ഓണററി ഡോക്ടറേറ്റ്, സെന്റ് പോൾ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റി അർജന്റീന - 2019