അഞ്ചാലുംമൂട്: കടവൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ മാർച്ച് ഒന്ന് മുതൽ 20 വരെ പാൽ അളന്ന ക്ഷീര കർഷകർക്ക് ഏർപ്പെടുത്തിയ ധനസഹായം മേയർ ഹണി ബഞ്ചമിൻ വിതരണം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റും ഡിവിഷൻ കൗൺസിലറുമായ ബി. അനിൽകുമാർ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ് കുമാർ, സംഘം സെക്രട്ടറി ബൈജു ആർ. പിള്ള എന്നിവർ പങ്കെടുത്തു. ക്ഷേമനിധി അംഗത്വം പരിഗണിക്കാതെ ഈ കാലയളവിൽ പാൽ അളന്ന 53 കർഷകർക്കാണ് തുക വിതരണം ചെയ്തത്.