ഓച്ചിറ: തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷയ്ക്കായി മാസ്കും മറ്റ് പ്രതിരോധ സാമഗ്രികളും ഒരുക്കി ഗ്രാമപഞ്ചായത്തംഗം. ഓച്ചിറ ഗ്രാമപഞ്ചായത്ത് മഠത്തിൽക്കാരാണ്മ 8-ാം വാർഡംഗം മാളു സതീഷാണ് മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തത്. ജനപ്രതിനിധി എന്ന നിലയിൽ കിട്ടുന്ന ഓണറേറിയം ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങിയത്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലം പാലിച്ചാണ് കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലി ആരംഭിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് അംഗം ബി.എസ്. വിനോദ്,ആമ്പാടിയിൽ ബാബു, സതീഷ് പള്ളേമ്പിൽ, തൊഴിലാളികളായ ലളിത, ഷീല, രമണി എന്നിവർ പങ്കെടുത്തു.