lockdown

കൊല്ലം: ലോക്ക് ഡൗണിന് ശേഷം വാഹനങ്ങളുമായി നിരത്തിലറങ്ങുന്നതിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തി മോട്ടോർ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓടാതെ കിടക്കുന്ന വാഹനങ്ങളിലുണ്ടാകുന്ന തകരാറുകളടക്കം വിശദീകരിച്ചാണ് ദൃശ്യവിവരണത്തോടെ ലളിതമായ രീതിയിൽ ബോധവത്കരണം നടത്തുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് മുഖേന പുറത്തുവിട്ട ബോധവത്കരണ സന്ദേശം തയ്യാറാക്കിയത് പുനലൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരൻ ആണ്. സേഫ് കേരള സ്ക്വാഡിലെ എ.എം.വി.ഐ ഡി. ശരത്താണ് അവതാരകൻ.

സംഭവം ഇങ്ങനെ:

ദിവസങ്ങളായി ഓടാതെ കിടക്കുന്നതിനാൽ വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾക്ക് പലവിധത്തിലുള്ള തകരാറുകൾ വരാം. എൻജിൻ, ക്ലച്ച്, ഗിയർ, ബ്രേക്ക്, സ്റ്റിയറിംഗ്, സസ്പെൻഷൻ, ബാറ്ററി, ലൈറ്റുകൾ, ഇലട്രിക്കൽ സംവിധാനങ്ങൾ, ടയറുകൾ മുതലായ വാഹനത്തിന്റെ ഓരോ കാര്യങ്ങളിലും ഉടമയ്ക്കോ ഡ്രൈവർക്കോ സ്വയം പരിശോധന നടത്താൻ ഉതകുന്ന രീതിയിലാണ് വീഡിയോ. ഇത്തരത്തിലുള്ള പരിശോധന നടത്തിയാൽ ഉപയോഗിക്കാതിരുന്നത് നിമിത്തമുള്ള കേടുപാടുകളും അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും.