ചവറ: കയർ തൊഴിലാളി തനിക്ക് ലഭിച്ച പെൻഷൻ തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. മുത്തശ്ശിയെന്ന് വിളിപ്പേരുള്ള പന്മന വടുതല ലെനിൻ ഭവനത്തിൽ ദേവകി അന്തർജനമാണ്(85) പെൻഷൻ തുകയായ 5500 രൂപ കൈമാറിയത്. കയർ തൊഴിലാളിയായിരുന്ന ദേവകി അന്തർജനത്തിൽ നിന്ന് സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ തുക ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ. രവീന്ദ്രൻ, എസ്. ശശിവർണ്ണൻ, പി.കെ. ഗോപാലകൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. സുരേന്ദ്രൻ പിള്ള, പഞ്ചായത്തംഗം വി. അയ്യപ്പൻപിള്ള, എം.വി. പ്രസാദ്, കമലാധരൻ എന്നിവർ പങ്കെടുത്തു.