fire
തീപിടിച്ച വർക്ക്‌ഷോപ്പ്

ചവറ: പന്മനയിൽ ആട്ടോ വർക്ക്ഷോപ്പിന് തീ പിടിച്ച് കടയും ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. പന്മന കോലം കൊച്ചു വീട്ടിൽ അനിൽ കുമാറിന്റെ (കുട്ടൻ) ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പാണ് കത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നിന് വലിയ ശബ്ദത്തോടെ തീ പടരുകയായിരുന്നു. ശബ്‌ദം കേട്ട് ഉണർന്ന സമീപവാസികൾ തീ അണയ്ക്കാൻ ശ്രമിക്കുകയും വിവരം ചവറ ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു. ഫയർഫോഴ്സെത്തി തീ പൂർണമായും അണച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഉടമ പറഞ്ഞു. അപകട കാരണം വ്യക്തമല്ല. പൊലീസ് ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.