ravi-

രവിവള്ളത്തോളിന്റെ വിയോഗത്തിൽ ഓ‍ർമ്മകൾ പങ്കുവച്ച് മമ്മൂട്ടി.. ഒരിക്കൽ സംസ്ഥാന അവാർഡ് വാങ്ങി പുറത്തിറങ്ങിയ ഉടനെ മൈക്ക് നീട്ടി ചോദ്യങ്ങളുമായി എത്തിയ രവി വള്ളത്തോൾ. അവിടെനിന്നും തുടങ്ങിയ സൗഹൃദമെന്ന് മമ്മൂട്ടി ഓർമ്മിച്ചു. ഇന്ന് അദ്ദേഹത്തിന്റെ വിയോഗം വളരെ വേദനയോടെയാണ് കേട്ടതെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

"രവി വള്ളത്തോളിന്റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓർമകൾ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദർശനുവേണ്ടി ഇന്റർവ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാർഡ് വാങ്ങി പുറത്തിറങ്ങിയപ്പോൾ അന്ന് ആൾക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓർമയുണ്ട്. പിന്നെ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. അടൂർ സാറിന്റെ മതിലുകളിൽ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാൻ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേർപാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികൾ."