akshay-s-das-18

അ​ഞ്ചൽ: കൂ​ട്ടു​കാർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ല​സ് ടു വി​ദ്യാർ​ത്ഥി കനാലിൽ ഒ​ഴു​ക്കിൽ​പ്പെട്ട് മു​ങ്ങി മ​രി​ച്ചു. കൊ​ല്ലം മ​യ്യ​നാ​ട് പു​ല്ലി​ച്ചി​റ അ​ക്ഷ​യ ഭ​വ​നിൽ അ​ക്ഷ​യ്.എ​സ്.ദാ​സാണ് (18) മ​രി​ച്ച​ത്. മ​യ്യ​നാ​ട് വെ​ള്ള​മ​ണൽ ഗ​വ. ഹ​യർ സെ​ക്ക​ണ്ട​റി സ്​കൂ​ളി​ലെ പ്ല​സ് ടു വി​ദ്യാർ​ത്ഥി​യാ​ണ്.

അ​ഞ്ചൽ മാ​വി​ള​യിൽ സ​ഹോ​ദ​രി​യു​ടെ ബ​ന്ധു​വീ​ന്റെ ക​ല്യാ​ണ​ത്തി​ന് എ​ത്തി​യ​താ​യി​രി​ന്നു അ​ക്ഷ​യ്. അ​ക്ഷ​യ് മു​ങ്ങിത്താ​ഴു​ന്ന​ത് ക​ണ്ട് ര​ക്ഷി​ക്കാ​നാ​യി സു​ഹൃ​ത്ത് മാ​വി​ള സ്വ​ദേ​ശി സ​ഞ്ചു ക​നാ​ലി​ലേ​ക്ക് ചാ​ടി​യെ​ങ്കി​ലും ഇ​യാ​ളും ഒ​ഴു​ക്കിൽ​പ്പെട്ടു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാർ ഇ​യാ​ളെ ര​ക്ഷപ്പെടുത്തി പു​ന​ലൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച​ലിൽ നി​ന്ന് പൊ​ലീ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് അക്ഷയ‌്‌യുടെ മൃ​ത​ദേ​ഹം ക​ര​യിലെ​ത്തി​ച്ച​ത്. തു​ടർ​ന്ന് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥിരീകരിച്ചു. പോ​സ്റ്റ്‌​മോർ​ട്ടത്തിന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്കൾ​ക്ക് വി​ട്ടുനൽ​കും. പി​താ​വ് സു​ധർ​മ്മ ദാ​സ്. മാ​താ​വ്: സു​നി​ത. സ​ഹോ​ദ​രി: അ​പർ​ണ.