gurdharma
ഗുരുധർമ്മ പ്രചരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജി.ഡി.പി.എസ് സെൻട്രൽ കോ ഓർഡിനേറ്റർ പുത്തൂർ ശോഭനൻ ഉദ്‌ഘാടനം ചെയ്യുന്നു

പുത്തൂർ: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് ഗുരുധർമ്മ പ്രചാരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. പുത്തൂർ ഗുരുചൈതന്യത്തിൽ നടന്ന ചടങ്ങിൽ സഭ സെൻട്രൽ കോ ഓർഡിനേറ്റർ പുത്തൂർ ശോഭനൻ വിതരണോദ്ഘാടനം നിർവഹിച്ചു. കുന്നത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീരംഗൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി എ. അജീഷ്, ജോയിന്റ് സെക്രട്ടറി രാജൻ കല്ലാണിയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. മുരളീധരൻ, പ്രതാപൻ കുന്നത്തൂർ, എൻ. സുദേവൻ, ഡോ.എസ്. ഗുരുപ്രസാദ്, ചന്ദ്രൻ കാരിക്കൽ, എൽ. ഉദയശ്രീ എന്നിവർ നേതൃത്വം നൽകി.