news-students-police
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നിർദ്ധനരായ നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഡി. ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ നിർവഹിക്കുന്നു

കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൂറ് കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയുമായി നഗരത്തിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ നിർവഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണറും എസ്.പി.സി നോഡൽ ഓഫീസറുമായ ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എസ്.പി.സി അസി. നോഡൽ ഓഫീസർ എസ്.ഐ വൈ. സോമരാജ്, എസ്.ഐ അനിൽകുമാർ എന്നിവർ കൊവിഡ് കാലത്ത് നടത്തേണ്ട തുടർ പ്രവർത്തനങ്ങളെ കുറിച്ച് കേഡറ്റുകളോട് സംസാരിച്ചു.