തൊടിയൂർ: എസ്.എൻ.ഡി.പി യോഗം 6417-ാം നമ്പർ മാരാരിത്തോട്ടം ശാഖാ യോഗം 120 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എസ്.എൻ സാംസ്കാരിക വേദി ഗുരുക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശാഖാ സെക്രട്ടറി വിപിൻ തെക്കൻച്ചേരിൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. രാമകൃഷണൻ, കമ്മിറ്റി അംഗങ്ങളായ ഷിബു രാജ്ഭവൻ, എസ്. സതീശൻ, ആർ. രഞ്ജിത്ത്, പി.കെ. ശിശുപാലൻ എന്നിവർ പങ്കെടുത്തു.