phot
നിയന്ത്രണം ലംഘിച്ച് തമിഴ്നാട് അതിർത്തിയിലെ കോട്ടവാസൽ തുരങ്കത്തിലൂടെ കടത്തി കൊണ്ടു വന്ന പോത്തുകളെ പിടി കൂടിയപ്പോൾ

പുനലൂർ: നിയന്ത്രണം ലംഘിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ അറവ് ശാലകളിലേക്ക് പോത്തുകളുമായി റെയിൽവേ ട്രാക്കിലൂടെ എത്തിയ മൂന്ന് യുവാക്കളെ വനപാലകർ പിടികൂടി മടക്കിഅയച്ചു. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു സംഭവം. പുളിയറയിൽ നിന്ന് പോത്തുകളെ റെയിൽവേ ട്രാക്കിലൂടെ നടത്തി അതിർത്തിയിലെ കോട്ടവാസൽ തുരങ്കത്തിൽ എത്തിയപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകസംഘം ഇവരെ പിടികൂടിയത്. വനപാത വഴി തമിഴ്നാട്ടിലേക്കും തിരിച്ചും ആളുകൾ കടന്നുപോകുന്നത് തടയാൻ ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചോഫീസർ അബ്ജുവിൻെറ നേതൃത്വത്തിൽ വനപാലകർ പരിശോധന കർശനമാക്കിയിരിക്കുകയാണ്.