vegetables
കേരളാ വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ സാമൂഹിക അടുക്കളകളിലേക്ക് നൽകുന്ന പച്ചക്കറികൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ജെ. അൻവർ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് കൈമാറുന്നു

കൊട്ടിയം: കേരളാ വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും സാമൂഹിക അടുക്കളകളിലേക്ക് പച്ചക്കറി നൽകി. കോർപ്പറേഷൻ ഓഫീസ് വളപ്പിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ജെ. അൻവറിൽ നിന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പച്ചക്കറികൾ ഏറ്റുവാങ്ങി. മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ ഗീതാകുമാരി, അസോസിയേഷൻ ഭാരവാഹികളായ മാഹീൻ വൈ.എ.കെ, അലക്സ് പണിക്കർ, എ.പി.കെ നവാസ് എന്നിവർ പങ്കെടുത്തു.