കൊട്ടാരക്കര: കൊട്ടാരക്കര പുലമൺ കവലയിൽ കടയുടെ ഗോഡൗണിൽ തീ പിടിത്തം. പുലമൺ ട്രാഫിക് ഐലന്റിനു സമീപമുള്ള ഐ.സി സ്റ്റോറിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. കടയുടെ മുകൾ നിലയിലുള്ള ഗോഡൗണിലാണ് തീപിടിച്ചത്. തീ പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. നിമിഷ നേരംകൊണ്ട് ഫയർ ഫോഴ്സ് എത്തി തീ അണച്ചതിനാൽ വലിയ നാശനഷ്ടമുണ്ടായില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.