amma-trust
അമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാരിപ്പളളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രഭാത ഭക്ഷണം ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ്‌ കുമാറിൽ നിന്ന് പാരിപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ ഏറ്റുവാങ്ങുന്നു

ചാത്തന്നൂർ: ലോക്ക് ഡൗൺ തുടങ്ങിയ നാൾ മുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രഭാത ഭക്ഷണം ഉൾപ്പെടെ എത്തിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകരെ പാരിപ്പള്ളി സി.ഐ ആർ. രാജേഷ് കുമാർ അഭിനന്ദിച്ചു. പാരിപ്പള്ളി പൊലീസ് സ്‌റ്റേഷനിലും കല്ലുവാതുക്കൽ പഞ്ചായത്തിലെ പൊലീസ് ചെക്ക് പോയിന്റുകളിലും കഴിഞ്ഞ 28 ദിവസങ്ങളായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി പ്രഭാത ഭക്ഷണവും കുടിവെള്ളവും എത്തിച്ച് നൽകുന്നുണ്ട്.

കൊവിഡ് 19നെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥാപനങ്ങളിലും മാസ്ക്കുകൾ,​ കൈയ്യുറകൾ,​ സാനിറ്റൈസറുകൾ,​ ഹാൻഡ് വാഷുകൾ എന്നിവ നൽകിയും ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ടും വിവിധ സംഘടനകൾ വഴിയും ഭക്ഷ്യധാന്യ കിറ്റുകളും ചികിത്സാ ധനസഹായങ്ങളും അവശ്യ മരുന്നുകൾ എത്തിച്ചും ട്രസ്റ്റ് ഭാരവാഹികൾ സജീവമായിരുന്നു.

ട്രസ്റ്റ് ചെയർമൻ സന്തോഷ് കുമാർ,​ പ്രസിഡന്റ് സുധാകരക്കുറുപ്പ്,​ കോ ഓർഡിനേറ്റർ വേണു സി. കിഴക്കനേല എന്നിവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.