പുനലൂർ: എസ്.എൻ.ഡി.പി യോഗം 2837-ാം നമ്പർ പ്ലാത്തറ ശാഖയിലെ വനിതസംഘത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. ശുഭരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി. സോമരാജൻ, സെക്രട്ടറി സി. സന്തോഷ്, യൂണിയൻ പ്രതിനിധി പ്രകാശ്, വനിതാസംഘം ശാഖാ പ്രസിഡന്റ് സുനിത അജി, സെക്രട്ടറി അംബികദേവി, യൂണിയൻ എക്സിക്യൂട്ടീവ് അംഗം സന്ധ്യാപ്രകാശ്, വനിതാസംഘം യൂണിയൻ പ്രതിനിധി പ്രിയ സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.