f
കൊവിഡ്:

സന്ദർശിച്ചത്:

400 വീടുകൾ

കുടുംബാംഗങ്ങൾ:

500 ഓളം

(എല്ലാവരും സമ്പർക്കപട്ടികയിൽ)

കൊല്ലം: ആശാപ്രവർത്തകയ്ക്ക് കൊവിഡ് എവിടെ നിന്ന് പകർന്നെന്ന് കണ്ടെത്താൻ ചാത്തന്നൂർ പഞ്ചായത്തിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെയും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നവരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കാൻ ആലോചന. ആദ്യഘട്ടമായി ആശാപ്രവർത്തകയുടെ പ്രവർത്തന മേഖലയായ മീനാട് വാർഡിലെ 15 പേരുടെ സ്രവങ്ങൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

ഇനിയും രോഗലക്ഷണങ്ങൾ പ്രകടപ്പിക്കാത്ത കൊവിഡ് ബാധിതരിൽ നിന്ന് രോഗം പടർന്നതാകാമെന്നാണ് സംശയം. കൊവിഡ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മീനാട് വാർഡിലെ 400 ഓളം വീടുകൾ ലോക്ക് ഡൗണിന് ശേഷം ആശാപ്രവർത്തക സന്ദർശിച്ചിട്ടുണ്ട്. ഈ വീടുകളിലെ 500 ഓളം പേരെ കുടുംബാംഗങ്ങൾക്ക് പുറമേ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വിശദമായ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച് വിവിധ രോഗങ്ങൾ ഉള്ളവരെയും ഇല്ലാത്തവരെയും ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ തരം തിരിച്ച് വരികയാണ്. ആശാ പ്രവർത്തകയുടെ രണ്ട് മക്കൾ, ഭർത്താവ് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.