panmana

ചവറ: വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 96-ാമത് സമാധി വാർഷികാചരണം പത്മന ആശ്രമത്തിൽ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്മേളനം ഒഴിവാക്കി പൂജാകർമ്മങ്ങൾ മാത്രമാണ് കർശന നിയന്ത്രണത്തിൽ നടത്തിയത്.

ഡോ. വിജയൻ തന്ത്രിയുടെ നിർദ്ദേശാനുസരണം സമാധി പീഠത്തിൽ ഗുരുപൂജ, ഗണപതിഹോമം, ഉഷപൂജ,​ കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു. പന്മന മനയിൽ ബാലഭട്ടാരക വിലാസം സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ ചട്ടമ്പി സ്വാമി സമാധി സ്മാരക മന്ദിരത്തിൽ നിന്ന് ദിവ്യജ്യോതിരാനയനം നടന്നു. സ്വാമി നിത്യസ്വരൂപാനന്ദ കാർമ്മികത്വം വഹിച്ചു. അഡ്വ. സി. സജീന്ദ്രകുമാർ, പന്മന മഞ്ജേഷ്, അരുൺ ബാബു എന്നിവർ പങ്കെടുത്തു.

സമാധി പീഠത്തിൽ ദേവമഠം വിഷ്ണു ശർമ്മ ജ്യോതി തെളിച്ച് കളഭാഭിഷേകം, ശ്വേത പുഷ്പാഭിഷേകം എന്നിവ നടത്തി. പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് എസ്. വിജയകൃഷ്ണപിള്ള, എം.സി. ഗോവിന്ദൻ കുട്ടി, കെ.ജി. ശ്രീകുമാർ, ചന്ദ്രശേഖരൻ പിള്ള, കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.