canara-bank

കൊട്ടാരക്കര: കാനറാ ബാങ്ക് കൊട്ടാരക്കര ശാഖ കൊട്ടാരക്കര മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറിയും പലവ്യഞ്ജനവും കൈമാറി. ബാങ്ക് ബ്രാഞ്ച് മാനേജർ സീനാ എസ്. ദേവ് ഭക്ഷ്യ വസ്തുക്കൾ നഗരസഭാ കൗൺസിലർ എസ്.ആർ. രമേശിനു കൈമാറി. മുനിസിപ്പൽ സെക്രട്ടറി സനൽകുമാർ, കൗൺസിലർമാരായ സി. മുകേഷ്, സൈനുലാബ്ദീൻ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.