കൊല്ലം: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഗവർണർക്ക് കൂട്ടമെയിൽ അയച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ണനല്ലൂർ, ശാസ്താംകോട്ട, ചാത്തന്നൂർ എന്നിവിടങ്ങളിൽ പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് ഇതിന്റെ ഉദാഹരണമാണ്. ആശ പ്രവർത്തകർക്കും സുരക്ഷയുമില്ലെന്ന് മെയിലിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം മെയിൽ അയച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ എ.എസ്., ഒ.ബി. രാജേഷ്, മഹേഷ് അഞ്ചാലുംമൂട് തുടങ്ങിയവർ സംസാരിച്ചു.