ഓച്ചിറ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യധാന്യ വിതരണത്തിന്റ ആദ്യഘട്ടമായി പത്ത് ചാക്ക് അരി ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റ് പത്തനാപുരം ഗാന്ധിഭവന് കൈമാറി. ഗാന്ധിഭവൻ ഡയറക്ടർ സോമരാജൻ, സി.ടി.എം ട്രസ്റ്റ് സെക്രട്ടറി മെഹർഖാൻ ചേന്നല്ലൂർ, അയ്യാണിക്കൽ മജീദ് എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗണിന്റെ ഭാഗമായി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇതുവരെ 450ഓളം പേർക്ക് ഭക്ഷ്യ ധാന്യക്കിറ്റും മരുന്നും വിതരണവും ചെയ്തിട്ടുണ്ട്.