maram
തഴവ മുല്ലശ്ശേരിൽ മുക്കിൽ പിഴുത് വീണ മരം ഫയർപോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു

ഓച്ചിറ: തഴവ മുല്ലശ്ശേരിൽ മുക്കിൽ മരം പിഴുത് വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പന്മന വടക്കുംതല കുഴിക്കിണറ്റിൽ വീട്ടിൽ കാസിമിനെ (45) ആലപ്പുഴ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45നുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പറങ്കിമാവ് റോഡിന് കുറുകേ പിഴുത് വീണത്. പന്മനയിൽ നിന്ന് മുല്ലശ്ശേരിൽ മുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നൊയമ്പ് മുറിക്കുന്നതിനുള്ള സാധനങ്ങളുമായി പോകുമ്പോഴായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് മരം മുറിച്ചുമാറ്റയത്.