സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എന്നും ആരാധകരെ അമ്പരിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചൻ തന്നെയാണ് മുന്നിൽ. അതുകൊണ്ട് തന്നെ ബിഗ്ബിയുടെ ഓരോ വിശേഷങ്ങളും അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ കുറിപ്പില്‍ താരം പറയുന്നത് ലോക്ക്ഡൗണില്‍ തന്റെ വീടായ ജല്‍സയില്‍ എത്തിയ അതിഥിയെക്കുറിച്ചാണ്. ഒരു വവ്വാലാണ് താരത്തിന്റെ മുറിയിലേക്ക് അതിക്രമിച്ചു കടന്നത്. ബ്രേക്കിങ് ന്യൂസായിട്ടാണ് താരം ഈ സംഭവം ഇൻസ്റ്റഗ്രാമിലൂടെ വിവരിക്കുന്നത്.
"ബ്രേക്കിങ് ന്യൂസ്, ഈ മണിക്കൂറിലെ വാര്‍ത്ത. ജല്‍സയിലെ മൂന്നാം നിലയിലുള്ള എന്റെ മുറിയില്‍ ഒരു വവ്വാല്‍ കയറി. അവിടെയാണ് ഞങ്ങള്‍ ഇരുന്നു സമയം ചെലവഴിക്കാറുള്ളത്. ഇതിനെ ഈ മേഖലയില്‍ മുന്‍പ് കണ്ടിട്ടില്ല. ഒറ്റയ്ക്ക് എന്റെ മുറിയില്‍ എന്റെ വീട്ടിലാണ്. ഇതിന് ഞങ്ങളുടെ വീട് മാത്രമേ കിട്ടിയൊള്ളൂ. കൊറോണ വൈറസ് കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇതാണെങ്കില്‍ പറന്നു പറന്നു വരികയാണ്". - ബിഗ് ബി കുറിച്ചു.
വവ്വാലാണ് കൊറോണ വൈറസിന് കാരണം എന്ന റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ താരത്തിന്റെ പോസ്റ്റിന് താഴെ ആശങ്ക പങ്കുവെച്ച് നിരവധി പേരാണ് എത്തുന്നത്. നടിമാരായാ ഭൂമി പട്നേക്കര്‍ , ഡയാന പെന്‍ഡി ,അഹാന കുമ്ര, തുടങ്ങിയ നിരവധി പേരാണ് അശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.