police-

കൊല്ലം: ദൂരൂഹസാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ച തമിഴ്നാട് സ്വദേശിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അഞ്ചൽ കടവറത്ത് നിന്നാണ് തൂത്തുകുടി സ്വദേശിയായ കുമാറിനെ (52) നാട്ടുകാർ പൊലീസിൽ എൽപ്പിച്ചത്. തൂത്തുകുടിയിൽ നിന്ന് കാൽ നടയായി എത്തി എന്നാണ് കുമാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പൊലീസ് പറയുന്നത്. തുടർന്ന് അരോഗ്യവകുപ്പിന്റെ സഹായത്തോടെ ഇയാളെ ആംബുലൻസിൽ കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.അഞ്ചൽ എസ്.ഐ ജി. പുഷ്പകുമാർ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സജി, ഹോംഗാർഡ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.