ലോക്ക് ഡൗൺ ആയത് കൊണ്ട് തന്നെ ആളുകൾ വീടുകളിൽ കഴിയുമ്പോൾ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളും മുതലകളും കുരങ്ങന്മാരുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്നത്.അങ്ങനെ ഒരു അതിഥി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ജലജീവിയായ ഗംഗാ ഡോള്‍ഫിനാണ് ഈ അതിഥി. ഇത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇതാദ്യമാണ് എന്നതാണ് ആളുകളെ അമ്പരപ്പിക്കുന്നത്. ശുദ്ധജലത്തിൽ ജീവിക്കുന്ന ഈ ഡോൾഫിനുകൾ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണുള്ളതാണ്. ലോക്ക് ഡൗണിന് പിന്നാലെ ഗംഗയിലെ മലിനീകരണം കുറഞ്ഞതാണ് ഡോൾഫിനുകളുടെ തിരിച്ച് വരവിന് കാരണമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.ഹൂഗ്ലി നദിയിലെ മലിനീകരണ തോത് ഗണ്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്. വ്യവസായശാലകളുടെ പ്രവർത്തനം നിലച്ചതോടെ ഇവിടങ്ങളിൽ നിന്നുള്ള മലിനജലം നദിലേക്കെത്താതെയായി.
ഇതോടെ ഗംഗാ നദി മാലിന്യമുക്തമാവുകയും ചെയ്തു. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.. പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്.