കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കെ.എസ്.ടി.എ യൂണിറ്റിലെ നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർ സാലറി ഇല്ലാതെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സ്കൂളിൽ വെച്ച് കാപ്പെക്‌സ് ചെയർമാൻ പി.ആർ. വസന്തൻ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക എം. സുജയിൽ നിന്ന് ഏറ്റുവാങ്ങി. സ്കൂൾ മാനേജർ വി. രാജൻ പിള്ള, പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ, ഹെഡ്‌മിസ്ട്രസ് രമാദേവി, കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം എൽ.എസ്. ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ. രാജീവ്, പ്രമോദ് ശിവദാസ് എന്നിവർ പങ്കെടുത്തു.