ചവറ: അതിജീവന കാലത്തിന്റെ സ്മരണകൾക്ക് കരുത്ത് പകരാൻ 'ഓർമ്മ മരം' പദ്ധതിയുമായി കോൺഗ്രസ് വടക്കുംതല മണ്ഡലം കമ്മിറ്റി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മണ്ണിലേക്കിറങ്ങാനുള്ള ബോധവൽക്കരണമായാണ് 200 കുടുംബങ്ങളിലേക്ക് ഓർമ്മ മരം നൽകിയത്. അത്യുൽപ്പാദനശേഷിയുള്ള ഫലവൃക്ഷത്തൈകളാണ് ഓരോ വീടുകളിലും എത്തിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്റ് പി.ജർമ്മിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, മാമൂലയിൽ സേതുകുട്ടൻ, ബഷീർകുഞ്ഞ്, ബേബി സെലീന, സനൽ, അർഷാദ്, ലാൽ സോളമൻ, ഷിജു നെല്ലിപ്പറമ്പിൽ, ഷമീർ, മോഹനൻ, നിഷ, ഷംല, രാജി എന്നിവർ നേതൃത്വം നൽകി.