medicine
ചിറക്കര ഗ്രാമപഞ്ചായത്തിൽ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നിന്റെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. മധുസൂദനൻപിള്ളയ്ക്ക് മരുന്ന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. ബിജോയിയുടെ നേതൃത്യത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങൾക്കും ജീവനക്കാർക്കും മരുന്ന് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. പ്രേമചന്ദ്രനാശാൻ, സി. സുശീലാദേവി, റാംകുമാർ രാമൻ തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ഹോമിയോ ഡിസ്‌പെൻസറി വഴി മരുന്ന് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ടി.ആർ. ദിപു അറിയിച്ചു.