കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര കില ഇ.ടി.സി നിർമ്മിച്ച തുണി മാസ്കുകൾ പ്രിൻസിപ്പൽ ജി.കൃഷ്ണകുമാറിൽ നിന്ന് ഗ്രാമവികസന കമ്മിഷണർ എൻ.പദ്മകുമാർ ഏറ്റുവാങ്ങി.
അഡിഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണർമാരായ വി.എസ്. സന്തോഷ്‌കുമാർ, ബിജോയ്.കെ. വർഗീസ്, ജെ.ഡി.സിമാരായ ജെ.എ. അനിൽകുമാർ, ഷാജി ക്ലമന്റ്, എ.ഡി.സി വി.ആർ. രാജീവ് എന്നിവർ സംസാരിച്ചു. ഗ്രാമവികസന കമ്മിഷണറേറ്റ്, തൊഴിലുറപ്പ് മിഷൻ, റൂറൽ ഇൻഫർമേഷൻ ബ്യൂറോ തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാർക്ക് മാസ്കുകൾ നൽകും. കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പ്രകാരം കൃത്യമായ സാമൂഹിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് കൊട്ടാരക്കര ഇ.ടി.സിയിൽ മാസ്ക് നിർമ്മിച്ചത്. ഇ.ടി.സിയിൽ തയ്യൽ - ഫാഷൻ ഡിസൈനിംഗ് പരിശീലനത്തിൽ പങ്കെടുത്ത സ്വയം തൊഴിൽ പരിശീലനാർത്ഥികളും ഗസ്റ്റ് അദ്ധ്യാപകരുമാണ് മാസ്കുകൾ തുണിയിൽ നിർമ്മിക്കുന്നത്. മാസ്കുകൾ ലഭ്യതയനുസരിച്ച് സർക്കാർ - തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും സൗജന്യമായാണ് വിതരണം ചെയ്യുന്നതെന്ന് പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പറഞ്ഞു.