icds
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഇത്തിക്കര ബ്ളോക്ക് ഐ.സി.ഡി.എസിന്റെ സംഭാവനയുടെ ഡി.ഡി ജി എസ് ജയലാൽ എം.എൽ.എയ്ക്ക്‌ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ എൽ. രഞ്ജിനി കൈമാറുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല സമീപം

ചാത്തന്നൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്തിക്കര ബ്ലോക്ക്‌ ഐ.സി.ഡി.എസിന്റെ സംഭാവനയുടെ ആദ്യഗഡുവായി അങ്കണവാടി ജീവനക്കാർ സമാഹരിച്ച 50,000 രൂപ നൽകി.

ജി.എസ്. ജയലാൽ എം.എൽ.എയ്ക്ക് ഇത്തിക്കര ഐ.സി.ഡി.എസ് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ എൽ. രഞ്ജിനി ഡി.ഡി കൈമാറി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ലൈല, സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ ഹരീഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ എ. സുന്ദരേശൻ, ഡി. ഗിരികുമാർ, ബി.ഡി.ഒ എസ്. ശംഭു തുടങ്ങിയവർ പങ്കെടുത്തു.