mahesh
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനവകുപ്പ് തയ്യാറാക്കിയ അക്ഷരവൃക്ഷം പദ്ധതിയിൽ കഥാ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട നമസ്യ അനിലിനെ കെ.പി.സി.സി ജന:സെക്രട്ടറി സി.ആർ.മഹേഷ് അനുമോദിക്കുന്നു

ഓച്ചിറ: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ് തയ്യാറാക്കിയ അക്ഷരവൃക്ഷം പദ്ധതിയിൽ കഥാ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട നമസ്യ അനിലിനെ കെ.പി.സി.സി ജന. സെക്രട്ടറി സി.ആർ. മഹേഷ് അനുമോദിച്ചു. പ്രയാർ ആർ.വി.എസ്.എം ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയായ നമസ്യയുടെ ആലംബഹീനർ എന്ന കഥയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വീടുകളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗശേഷി പ്രകാശിപ്പിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനവകുപ്പ് തയ്യാറാക്കിയ അക്ഷരവൃക്ഷം പദ്ധതിയിൽ ലേഖനം, കഥ, കവിത വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഓച്ചിറ വയനകം മീനത്തേരിൽ അനിൽകുമാറിന്റെയും രമ്യയുടെയും മകളാണ് നമസ്യ അനിൽ.