photo
അലയമൺ പരപ്പാടിയിൽ ഐ. ജേക്കബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേയ്ക്കുള്ള രണ്ട് ലക്ഷം രൂപയുടെ ചെക്ക് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനന് കൈമാറുന്നു.

അഞ്ചൽ: തന്റെ സപ്തപതി ആഘോഷത്തിനായി കരുതി വച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ചൽ അലയമൺ പരപ്പാടിയിൽ ഐ. ജേക്കബ്. ജേക്കബിന്റെ വീട്ടിൽ എത്തിയ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ തുക ഏറ്റുവാങ്ങി. സി.പി.എം അലമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. പ്രമോദ്, ഗ്രാമപഞ്ചായത്തംഗം അംബിക, മുൻ ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി അജാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.