കൊല്ലം: ഹോട്ട് സ്പോട്ടുകളിലൊഴികെ ലോക്ക് ഡൗണിന് ഇളവുകൾ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങൾ അവഗണിച്ച് അനാവശ്യമായി ചുറ്റിത്തിരിഞ്ഞ 480 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 478 കേസുകൾ രജിസ്റ്റർ ചെയ്ത് 426 വാഹനങ്ങൾ പിടിച്ചെടുത്തു. നിരോധനാജ്ഞ നിലനിൽക്കുന്ന ചാത്തന്നൂർ, തൃക്കോവിൽവട്ടം, പോരുവഴി, ശാസ്‌താംകോട്ട, കുളത്തൂപ്പുഴ മേഖലകളിൽ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാണ്.
ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദിനാട് വടക്ക് കോട്ടൂർത്തറയിൽ പണിതീരാത്ത വീട്ടിൽ വ്യാജ വാറ്റ് നടത്തിയ വലിയകുളങ്ങര ചൊക്കച്ചിനേത്ത് വീട്ടിൽ സത്യൻ (44) ഒന്നര ലിറ്റർ വ്യാജചാരായവും വാറ്റുപകരണങ്ങളുമായി പിടിയിലായി.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 221, 257
അറസ്റ്റിലായവരുടെ എണ്ണം: 221, 259
പിടിച്ചെടുത്ത വാഹനങ്ങൾ: 213, 213