photo
ഇടമുളയ്ക്കൽ മദർതെരേസാ പാലിയേറ്റീവ് സെന്ററിലേയ്ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ കപ്പൂച്ചിൽ ആശ്രമം സുപ്പീരിയർ ഫാ. ബിജു ജോർജ്ജിൽ നിന്ന് പാലിയേറ്റീവ് സെന്റർ പ്രസിഡന്റ് കെ. ബാബു പണിക്കർ ഏറ്റുവാങ്ങുന്നു. ജെ. മോഹനകുമാർ, കെ. ബാലചന്ദ്രൻപിള്ള, വി.എസ്. അനീഷ് തുടങ്ങിയവർ സമീപം

അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള പബ്ലിക് ലൈബ്രറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന് ആനപ്പുഴയ്ക്കൽ കപ്പുച്ചിൽ ആശ്രമത്തിന്റെ വകയായി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. പാലിയേറ്റീവ് സെന്റർ പ്രസിഡന്റ് കെ. ബാബുപണിക്കർ ആശ്രമം സുപ്പീരിയർ ഫാ. ബിജു ജോർജ്ജിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. സി.പി.എം ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. മോഹനകുമാർ, കെ. ബാലചന്ദ്രൻപിള്ള, വി.എസ്. അനീഷ്, കെ. ശിവദാസൻ, ബി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.