praveena

നടി പ്രവീണ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടിയാണ്.. ഇപ്പോൾ പ്രവീണയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോക്ക് ഡൗൺ ലംഘിച്ചു വീട്ടിൽ എത്തിയ അഥിതിയെ കയ്യോടെ പിടികൂടി.എന്ന കാപ്ഷനോടെ പ്രവീണ പങ്കുവച്ചിരിക്കുന്ന ചിത്രം കണ്ടാൽ ഒരുമൊന്ന് ഞെട്ടും.. ചിത്രത്തില്‍ ഒരു കുഞ്ഞന്‍ പാമ്പിനെ കൈവെളളയില്‍ എടുത്തുനില്‍ക്കുകയാണ് പ്രവീണ.ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്പിനെ കാണുന്നതെന്ന് പറഞ്ഞ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലും നടി ചിത്രം പോസ്റ്റ് ചെയ്തിരുന്നു

പ്രവീണയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.കുഞ്ഞു മുർഖനുമായി ഒരു കൊച്ചു ലോക്ക് ഡൗൺ വിശേഷം എന്ന് പറഞ്ഞ് ഒരു വീഡിയോയും ഷെയർചെയ്തിട്ടുണ്ട്.. കൊച്ചുകൊച്ചു വലിയ കാര്യങ്ങൾ എന്ന പ്രവീണയുടെ യ്യൂടൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ..

കൊഴിക്കൂടിനരികിലാണ് പ്രവീണ കുഞ്ഞുമൂർഖനെ കണ്ടത്. ഉടനെ പൂജപ്പുര സ്നേക്ക് പാർക്കിലെ ടെക്നീഷ്യൻ സജി എത്തി.. സജിയുടെ സഹായത്തോടെ മൂർഖൻ കുഞ്ഞിനെ പിടിച്ചു.. വീട്ടിലുള്ള കുട്ടികളെയെല്ലാം കുഞ്ഞുമൂർഖനെ കാണിച്ച് കൊടുക്കുകയാണ് പ്രവീണ. കുഞ്ഞുമൂർഖനെ കയ്യിലെടുത്താണ് പിന്നെ പ്രവീണ സംസാരിക്കുന്നത്. ആ പ്രദേശത്ത് ഇനിയും മൂ‍ർഖന്റെ സാന്നിധ്യമുണ്ടാകുമെന്ന് സജി പറയുന്നു. ഉപദ്രവിച്ചാൽ മാത്രമേ മൂർഖൻ കടിക്കുയുള്ളു എന്നും സജി പറയുന്നു. പാമ്പുകളെക്കുറിച്ച് അറിയേണ്ട കുറേ കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്..