lock-down

കൊല്ലം: ലോക്ക് ഡൗണിനിടയിൽ റെയിൽവേ പ്ളാറ്റ് ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവ് പിടിയിൽ. മയ്യനാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച പള്ളിത്തോട്ടം സ്വദേശി ലിബിൻ (28) ആണ് അറസ്റ്റിലായത്. ആരുടെയും കണ്ണിൽപ്പെടാതെയാണ് ലിബിൻ ബൈക്കുമായി പ്ളാറ്റ്ഫോമിൽ കടന്നത്. ബൈക്കിന്റെ ശബ്ദം കേട്ട് റെയിൽവേ പൊലീസ് ശ്രദ്ധിച്ചപ്പോഴാണ് ആളൊഴിഞ്ഞ പ്ളാറ്റ് ഫോമിലൂടെ ലിബിൻ ബൈക്കിൽ വരുന്നത് കണ്ടത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.