pic-

കൊല്ലം: ലോക പരിസ്ഥിതി ദിനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അതിജീവന ഓർമ്മമരം' എന്ന പേരിൽ രണ്ട് ലക്ഷം ഫലവൃക്ഷത്തൈകൾ നടും. ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യൂണിറ്റുകൾ കേന്ദ്രീകരിച്ച് വിത്തുകൾ പാകി മുളപ്പിക്കുന്നതിന് തുടക്കമായി. ഫലവൃക്ഷങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ജില്ലയിലെ രണ്ടായിരത്തിലധികം യൂണിറ്റുകളിൽ 100 വൃക്ഷത്തൈകൾ വീതം ഇത്തരത്തിൽ ഉല്പാദിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ, സെക്രട്ടറി എസ്. അരുൺ ബാബു എന്നിവർ അറിയിച്ചു. ജൂൺ 5ന് മുൻപായി തൈകൾ നടുന്നതിനുവേണ്ടി സജ്ജമാക്കി അതാത് യൂണിറ്റുകൾ വഴി വിതരണം ചെയ്യും.