പരവൂർ: പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പൂതക്കുളം വില്ലേജ് കമ്മിറ്റി 6500 രൂപ സംഭാവന നൽകി. കെ.എസ്.എസ്.പി.യു പ്രസിഡന്റ് ജി. ഗോപിനാഥൻ നായർ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോകൻ പിള്ളക്ക് തുക കൈമാറി. കെ.എസ്.എസ്.പി.യു സെക്രട്ടറി എ. സുധീശൻ പിള്ള, ട്രഷറർ വിജയചന്ദ്രൻ നായർ, ജോയിൻ സെക്രട്ടറി രാജൻ ചെട്ടിയാർ, പൂതക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ എന്നിവർ പങ്കെടുത്തു.