c
പ്രവാസികളെ പാർപ്പിക്കാൻ തയ്യാറെടുപ്പ്

 ഹൗസ് ബോട്ടുകളും ഏറ്റെടുത്തേക്കും

കൊല്ലം: കൊവിഡ് ഭീതിയിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ പാർപ്പിക്കാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങളൊരുക്കുന്നു. ഇതുവരെ ഏഴായിരത്തിലേറെ മുറികളാണ് കണ്ടെത്തിയത്. കൂടുതൽ മുറികൾ വരും ദിവസങ്ങളിൽ കണ്ടെത്തും. മേയ് അഞ്ചിനകം പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിക്കാൻ ഇന്നലെ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ധാരണയായി. പൂട്ടിക്കിടക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, മത സ്ഥാപനങ്ങൾ നൽകാമെന്നേറ്റ കെട്ടിടങ്ങൾ എന്നിവ ഏറ്റെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് എൻജിനീയർമാർ, ആരോഗ്യ വിഭാഗം, റവന്യൂ, ടൂറിസം ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി കണ്ടെത്തുന്ന കെട്ടിടങ്ങൾ വിവിധ ഘട്ടങ്ങളിലായി ആർ.ഡി.ഒ, ഡെപ്യൂട്ടി കളക്‌ടർ തലത്തിലുള്ളവർ വിലയിരുത്തിയാണ് തിരഞ്ഞെടുക്കുന്നത്. പൂട്ടിക്കിടക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, മതസ്ഥാപനങ്ങൾ നൽകാമെന്നേറ്റ കെട്ടിടങ്ങൾ എന്നിവ തിരഞ്ഞെടുക്കും.

..................................

തിരികെയെത്തുന്നവരുടെ തലവര ഇങ്ങനെ

1. വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ നിശ്ചയിച്ച കെട്ടിടങ്ങളിലേക്ക്

2. യാത്രയ്‌ക്കിടയിൽ വാഹനം നിറുത്താനും വഴിമാറി പോകാനും അനുവദിക്കില്ല
3. പ്രവാസി രജിസ്‌ട്രേഷൻ നടക്കുമ്പോൾ തന്നെ സോഫ്ട് വെയർ തരംതിരിക്കും

4. ഇതിന് അനുസരിച്ചാവും താമസം നിശ്ചയിക്കുക

5. ആവശ്യമെങ്കിൽ ഹൗസ് ബോട്ടുകളിലും താമസസൗകര്യം ഏർപ്പെടുത്തും
6. ശുചിമുറിയുള്ള മുറികൾ ഉണ്ടെങ്കിൽ പരിശോധിച്ച് സ്വന്തം വീട്ടിൽ കഴിയാൻ അനുവദിക്കും

7. അല്ലാത്തവരെ സർക്കാർ കണ്ടെത്തുന്ന കെട്ടിടങ്ങളിൽ താമസിപ്പിക്കും

8. കൂടുതൽ സൗകര്യങ്ങൾ ആവശ്യമുള്ളവർ ചെലവ് വഹിച്ചാൽ സൗകര്യം നൽകും

9. ഇതിന് ഹോട്ടലുകൾ, റിസോർട്ടുകൾ, സമാനമായ കെട്ടിടങ്ങൾ കണ്ടെത്തും

കണ്ടെത്തിയ മുറികൾ

7,000ലേറെ

''

പരാതി രഹിതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകി. കൂടുതൽ സൗകര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ബി.അബ്ദുൽ നാസർ

ജില്ലാ കളക്ടർ

.................................