അഞ്ചൽ: അഞ്ചൽ-ആയുർ റോഡിൽ പെരുങ്ങൂളൂരിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് രണ്ട് മരങ്ങൾ വീണത്. വൈദ്യുതി കമ്പികളും പൊട്ടിവീണു. പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മരങ്ങൾമുറിച്ച് മാറ്റിയത്.