കൊട്ടാരക്കര: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയിൽ വ്യാപക നാശം. വാളകം പുലിയൻ കോളനിയിൽ അഞ്ച് വീടുകൾ തകർന്നു. സമീപത്ത് നിന്നിരുന്ന വൻമരങ്ങൾ പിഴുത് വീടുകൾക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. വാളകം പുലിയൻ കോളനിയിൽ ഈട്ടി വിളവീട്ടിൽ അനി കെ, ഈട്ടി വിള പുത്തൻവീട്ടിൽ ഉഷ, കാഞ്ഞിരംവിള വീട്ടിൽ കാർത്തിക ഈട്ടി വിളയിൽ സുജ എന്നിവരുടെ വീടുകളാണ് തകർന്നത്. വീടുകളുടെ മേൽക്കൂര പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. വീടിനുള്ളിലെ സാധന സാമഗ്രികൾ പൂർണ്ണമായും നശിച്ചു. അടിയന്തര സഹായത്തിനുള്ള ഇടപെടൽ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ പറഞ്ഞു. വാർഡംഗം ജോൺ കുട്ടി ജോൺ ഒപ്പമുണ്ടായിരുന്നു