കരുനാഗപ്പള്ളി: കൊവിഡ് പരിശോധനയുടെ പശ്ചാത്തലത്തിൽ ചെക്ക് പോയിന്റിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെയ്‌നർ ലോറിയിൽ കൊണ്ടുവന്ന പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഗോവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ പഴകിയ 100 കിലോഗ്രാം പൂ മീൻ, ചൂര മീനുകളാണ് നശിപ്പിത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ സോമിൻ, ഷിബു.എസ്.വയലകത്ത് എന്നിവരടങ്ങിയ സംഘമാണ് മീൻ പിടിച്ചെടുത്തത്.