sunny-leono

സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് നടി സണ്ണി ലിയോണ്‍. മുന്‍പ് പോണ്‍ സിനിമ മേഖലയില്‍ സജീവമായിരുന്നു താരം. ജോലിയും ജീവിതവും വ്യത്യസ്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച താരമാണ് സണ്ണി ലിയോൺ.ഈ ലോക്ക് ഡൗൺ കാലത്തും സോഷ്യല്‍ മീഡിയില്‍ സജീവമാണ് താരം. ഇപ്പോഴിതാ സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിച്ച ചിത്രം റിലീസിനൊരുങ്ങുന്നതായി വാർത്ത.

സോഷ്യല്‍ മീഡിയയിലൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്.ഡിസ്റ്റ്രിബ്യൂഷന്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന് റിലീസ് മുടങ്ങിയ " പൈറേറ്റ്സ് ഒഫ് ബ്ലഡ്" എന്ന സിനിമയാണ് പ്രദര്‍ശനത്തിനെത്തുന്നതത്രെ.ഏറ്റവും കൗതുകകരമായ കാര്യം സണ്ണിയുടെ നായകനായി എത്തുന്നത് മലയാളി താരം നിഷാന്ത് സാഗറാണ് എന്നതാണ്. ഇവരുടെ സിനിമ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു കഴിഞ്ഞു.

sunny

2008 ല്‍ ആയിരുന്നു ആദ്യമായി ഈ സിനിമ പ്രദര്‍ശനത്തിനൊരുങ്ങിയത്. എന്നാല്‍ പിന്നീട് ഇത് മുടങ്ങി. നിഷാന്ത് സാഗറിനെ കൂടാതെ പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ് പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളും. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. പോണ്‍ കരിയര്‍ തുടങ്ങുന്നതിന് മുന്‍പ് സണ്ണി അഭിനയിച്ച ചിത്രമാണ് ഇത് .