auto

ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ. ലൈവ്‌വെയർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഒരു പ്രത്യേക പതിപ്പാണ് ലേലം ചെയ്യുന്നത്. ലേലത്തിൽ ലഭിക്കുന്ന തുക യുണൈറ്റഡ് വേ കൊവിഡ് -19 റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യും. ലേലത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലേലത്തിന് വയ്ക്കുന്ന ഹാർലി-ഡേവിഡ്‌സൺ ലൈവ്‌വയർ കസ്റ്റമൈസ് ചെയ്ത് പ്രത്യേക നിറത്തിൽ ഒരുക്കിയിരിക്കുന്ന അപൂർവ്വ മോഡലാണ്.


ധാരാളം കാർബൺ ഫൈബർ ആക്‌സസറികളുള്ള വാഹനത്തിൽ 'ഡേവിഡ്‌സൺ' കുടുംബത്തിന്റെ കൈയ്യൊപ്പും ലഭിക്കുന്നു. ഹാർലി ഡേവിഡ്‌സന്റെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ലൈവ്‌വയർ, 2018 EICMA മോട്ടോർസൈക്കിൾ ഷോയിൽ നിർമ്മാണ പതിപ്പ് അരങ്ങേറി. അഞ്ച് വർഷത്തിലേറെയായി ലൈവ്‌‌ വയർ നിർമ്മാണത്തിലാണ്.ഹാർലി-ഡേവിഡ്‌സൺ ലൈവ്‌വയർ H-D റെവലേഷൻ എന്ന പുതിയ പവർട്രെയിൻ ഉപയോഗിക്കുന്നു. ഒരു പെർമെനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.


78 കിലോവാട്ട് അല്ലെങ്കിൽ 104.6 bhp കരുത്തും 116 Nm torque ഉം ഉത്പാദിപ്പിക്കാൻ മോട്ടോർസൈക്കിളിന് കഴിയും. 0-100 കിലോമീറ്റർ വേഗത 3.5 സെക്കൻഡിൽ മോട്ടോർസൈക്കിൾ കൈവരിക്കുന്നു.