lions-club-paravur
പരവൂർ നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്കുള്ള പരവൂർ ലയൺസ് ക്ളബിന്റെ സഹായം നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഏറ്റുവാങ്ങുന്നു

പരവൂർ: പരവൂർ ലയൺസ്‌ ക്ലബിന്റെ നേതൃത്വത്തിൽ പരവൂർ നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് അരി, പച്ചക്കറികൾ, പലവ്യഞ്ജനം എന്നിവ നൽകി. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് സാധനങ്ങൾ ഏറ്റുവാങ്ങി. പരവൂർ പൊലീസിന് മാസ്‌കും, സാനിറ്റൈസറും, കൈയുറകളും ക്ളബ് ഭാരവാഹികൾ കൈമാറി. പരവൂർ സി.ഐ ആർ. രതീഷ്, എസ്.ഐ വി. ജയകുമാർ എന്നിവർ ചേർന്ന് ഇവ ഏറ്റുവാങ്ങി. ലയൺസ് ക്ളബ് ഭാരവാഹികളായ എൻ. പുരുഷോത്തമൻ, എസ്. ലാൽ, കുമാർ ലാൽ, ഗിരിലാൽ എന്നിവർ നേതൃത്വം നൽകി.