കൊല്ലം: ചവറ ഇടപ്പള്ളിക്കോട്ടയിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ചു. പുനലൂർ സ്വദേശി ഷാജിക്കാണ് കുത്തേറ്റത്. ബൈക്കിലെത്തിയ രണ്ടുപേർ വിളിച്ചുണർത്തി ബീഡി ചോദിച്ച ശേഷം കുത്തുകയായിരുന്നു. നിലത്തുവീണ ഷാജിയെ സമീപം കിടന്നുറങ്ങുകയായിരുന്ന ആൾ 108 ആബുലൻസ്‌ വിളിച്ചു വരുത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം 22 ന് ചവറയിലെത്തിയ ഇയാൾ ലോക്ക് ഡൗൺ മൂലം മടങ്ങിപ്പോകാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.