എഴുകോൺ: പഞ്ചായത്ത് വക കുടിവെള്ള വിതരണത്തിന് പോയ പിക് അപ് വാഹനം കയറ്റം കയറുന്നതിനിടെ സംഭരണ ടാങ്ക് പൊട്ടി. ഇന്നലെ രാവിലെ 8ന് എഴുകോൺ കൊള്ളന്നൂരിലായിരുന്നു സംഭവം. കുമാർ ബങ്കേഴ്സ് ഭാഗത്ത് കുടിവെള്ള വിതരണം നടത്തിയ ശേഷം കോളനിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. വാഹനം കയറ്റം കയറുന്നതിനിടെ 5000 ലിറ്ററിന്റെ സംഭരണ ടാങ്ക് പുറകിലോട്ട് നീങ്ങി. ഭാരം പുറകിലായതിനെ തുടർന്ന്
വാഹനത്തിന്റെ മുൻവശം പൊങ്ങുകയും ടാങ്ക് പുറത്തേക്ക് വീഴാൻ തുടങ്ങുകയും ചെയ്തു.
പത്ത് മിനിറ്റോളം വാഹനത്തിന്റെ മുൻവശം ഉയർന്ന് നിന്നതായി നാട്ടുകാർ പറയുന്നു. ഈ സമയം ഡ്രൈവറും സഹായിയും വാഹനത്തിന്റെ ഉള്ളിൽ തന്നെ ആയിരുന്നു. ബന്ധിച്ചിരുന്ന കയർ മുറുകിയത്തോടെ ടാങ്ക് ഉഗ്ര ശബ്ദത്തോടെ പൊട്ടി വെള്ളം പുറത്തേക്ക് തകർന്നു. പുറകിലെ ഭാരം ഒഴിഞ്ഞപ്പോഴാണ് കൊണ്ട് വാഹനം പൂർവസ്ഥിതിയിൽ എത്തിയത്. ടാങ്ക് പൊട്ടിയിലായിരുന്നെങ്കിൽ വാഹനം കീഴ്മേൽ മറിഞ്ഞ് വൻ ദുരന്തം സംഭവിക്കുമായിരുന്നു.